ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് അനുവദിച്ചിട്ടുള്ള 5 കിലോഗ്രാം ഭക്ഷ്യധാന്യത്തിന്റെ വിതരണവും, ഒരു കിലോഗ്രാം സ്‌പെഷ്യല്‍ പഞ്ചസാരയുടെ വിതരണവും16 വരെ ദീര്‍ഘിപ്പിച്ചു. ഭക്ഷ്യധാന്യവും പഞ്ചസാരയും ഇനിയും വാങ്ങാത്ത ഉപഭോക്താക്കള്‍ക്ക് അതാത് റേഷന്‍കടകളില്‍ നിന്നും ഈ തീയതിക്കുള്ളില്‍ വാങ്ങാവുന്നതാണ്. മുന്‍ഗണനാ , എഎവൈ വിഭാഗക്കാര്‍ക്ക് സൗജന്യമായും, പൊതുവിഭാഗം സബ്‌സിഡി, പൊതുവിഭാഗം എന്നിവര്‍ക്ക് അംഗീകൃത നിരക്കിലും ഭക്ഷ്യധാന്യം ലഭിക്കുന്നതാണ്.
















