കൊച്ചി: പറവൂരില്‍ ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകര്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകനുനേരെ ആക്രമണം. ചിറ്റാറ്റുകര പഞ്ചായത്തിലെ പുതിയക്കാവ് പുതുമന വീട്ടില്‍ വിനോദിനെയാണ് എസ്ഡിടിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
രണ്ടു ബൈക്കുകളിലായി എത്തിയ സംഘം വിനോദിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിനോദിനെ പറവൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പുതിയകാവ് ബൂത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറിയാണ് വിനോദ്. കഴിഞ്ഞ രണ്ടുദിവസമായി ഓരാള് ഞാന്‍ ജോലി ചെയ്യുന്ന ബാങ്കിന് മുമ്പിലെത്തി തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നതായി വിനോദ് പറഞ്ഞു. ഇന്ന് രാവിലെ ബാങ്കിലേയ്ക്ക് പോകുന്ന വഴിക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുവെച്ചു, പുറകെ മറ്റൊരു ബൈക്കിലെത്തിയവരും ചേര്‍ന്നാണ് ക്രൂരമായി മര്‍ദ്ദിച്ചത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ്ദീന്‍ വിഭാഗക്കാരായ ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകരാണ് വടക്കേക്കരയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. ഇവരില്‍ നിന്ന് ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും അടയാളപ്പെടുത്തിയ റൂട്ട് മാപ്പും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഇവരെ വടക്കേക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ബിജെപിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും പ്രതിഷേധവുമായെത്തിയത്.
ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: