ആലപ്പുഴ: മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച കാറോടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. സ്വകാര്യകാറില്‍ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയത് ആലപ്പുഴ എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സുരേഷ് എന്ന് ആരോപണം. ഇന്നലെ ഉച്ചയോടെ ആലപ്പുഴ ആറാട്ടുവഴി ജങ്ഷനിലായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്ത് നിന്നും വടക്കോട്ട് കാറില്‍ വരികയായിരുന്ന പോലീസ് ഡ്രൈവര്‍ മുന്നില്‍ പോവുകയായിരുന്ന ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടം കണ്ട് നാട്ടുകാരും യാത്രക്കാരും ഓടി കൂടിയപ്പോള്‍ പോലീസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി മനസ്സിലായി. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറിയിച്ചു. ബൈക്ക് യാത്രികന് വണ്ടാനം സ്വദേശി അരുണ്‍ മോഹനെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: