കുട്ടനാട്: പുളിങ്കുന്ന് കണ്ണാടി ഗവ. യൂ.പി സ്‌ക്കൂള്‍ ഒണാഘോഷം നന്മ നിറഞ്ഞ ഒര്‍മ്മയില്‍ വ്യത്യസ്തമായി. കാരുണ്യനിധിയില്‍ വിദ്യാര്‍ത്ഥികള്‍ നിക്ഷേപിച്ച കൊച്ചു സമ്പാദ്യം എണ്ണി നോക്കി എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോഴാണ് കണ്ണാടി പുത്തന്‍പറമ്പിലെ ഗിരിജമ്മയെന്ന അമ്മയുടെ ഓണാഘോഷത്തിനായി നല്‍ക്കാമെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തിയത്. സ്‌കൂള്‍ ഓണാഘോഷത്തിന്റെ അന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെയും രക്ഷിതാക്കളെയും കൂട്ടി നേരെ ഗിരിജമ്മ എന്ന പാവപ്പെട്ട അമ്മയുടെ വീട്ടില്‍ എത്തി ഓണക്കോടി കൈമാറി. കാരുണ്യ നിധിയില്‍ മിച്ചമുണ്ടായിരുന്ന തുക അമ്മയുടെ ഓണാഘോഷത്തിനായി നല്‍കുകയും ചെയ്തു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് കാരുണ്യനിധിക്ക് തുടക്കമായത്. എല്ലാമാസവും കുട്ടികളുടെ കാരുണ്യ സ്പര്‍ശത്താലുള്ള സമ്പാദ്യം പാവപ്പെട്ടവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പ്രഥമാധ്യാപകന്‍ ടി.എസ്.പ്രദീപ്കുമാര്‍, ടങഇ ചെയര്‍മാന്‍ ഒ.സി.സന്തോഷ്, മറ്റ് അംഗങ്ങള്‍, അധ്യാപകരായ കെ.സി.സുമ, മിനിമോള്‍ ഫ്രാന്‍സിസ്,പി.പി.ബിജു, പി.എസ്.ആശ, കെ.എസ്.ശരത്ത് ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
















