ആലപ്പുഴ: ഇന്ന് ഒന്നാം ഓണം, തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളിയുടെ ഉത്രാടപ്പാച്ചില്‍ ഇന്ന് ‘ പൂരാടത്തിന് മുന്‍പ് തന്നെ പലരും ഓണക്കോടികള്‍ വാങ്ങി കഴിഞ്ഞു. സദ്യ ഒരുക്കുന്നതിനായി പച്ചക്കറി വാങ്ങുന്നതിനുള്ള തിരക്കാണ് ഇന്ന് കൂടുതലും ‘ഹോട്ടലുകളില്‍ രണ്ടു ദിവസമായി ഓണസദ്യയ്ക്ക് നല്ല തിരക്കുണ്ട്.
പായസ വില്‍പ്പന ശാലകളിലും തിരക്ക് കുറവില്ല. വസ്ത്രവ്യാപാരശാലകള്‍, സ്വര്‍ണ്ണകടകള്‍, ഗൃഹോപകരണ വില്‍പ്പന ശാലകള്‍, സൈക്കിള്‍ വ്യാപാര കേന്ദ്രം, പച്ചക്കറി, പലചരക്ക് കടകളിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ട് സമ്മാനങ്ങളും ഇളവുകളുമാണ് വ്യാപാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പച്ചക്കറി, ഏത്തക്കുല എന്നിവയുടെ വില വര്‍ദ്ധനവ് വിപണിയെ ചെറിയരീതിയില്‍ ബാധിച്ചു. ആവശ്യക്കാര്‍ എത്തുന്നുണ്ടെങ്കിലും വാങ്ങുന്ന സാധനത്തിന്റെ അളവ് കുറയുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.
അത്തം പിറന്നതിനുശേഷം അത്ര ശക്തമായ മഴഇല്ലാതിരുന്നതുകൊണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്കും സാധാരണക്കാരായ തൊഴിലാളികള്‍ക്കും ശരിക്കും ഓണം ആഘോഷിക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്. ജൈവപച്ചക്കറി വില്‍പ്പനശാലകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്, അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുവാനും ലാഭം നേടുവാനും സാധിച്ചു. കാണം വിറ്റും ഓണമുണ്ണണമെന്നുള്ള മലയാളിയുടെ ശീലം അര്‍ത്ഥ പൂര്‍ണ്ണമാക്കുകയാണ് ഇത്തവണയും മലയാളനാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: