കട്ടപ്പന: ഓണാഘോഷത്തിന്റെ മറവില്‍ കട്ടപ്പന ഗവ.ഐടിഐയില്‍ റാഗിങ്. സീനിയര്‍ വിദ്ധ്യാര്‍ത്ഥികളാണ് റാഗിങിന് നേതൃത്വം നല്‍കിയത്. മദ്യലഹരിയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ധിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.
അക്രമണത്തിനിരയായ വിദ്യാര്‍ത്ഥികള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികള്‍ പരാതിയുമായി റാഗിങ് സെല്ലിനെ സമീപിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. മദ്യം, കഞ്ചാവ് മാഫിയ കോളേജുകളില്‍ പിടിമുറുക്കുന്നതിനെതിരെ രക്ഷിതാക്കളും പരാതി നല്‍കാനൊരുങ്ങുകയാണ്.
















