മുഹമ്മ: സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. കഞ്ഞിക്കുഴി ചാലുങ്കല്‍ എഗ്രേഡ് ഹരിത ലീഡര്‍ സംഘത്തിന്റെ ഓണക്കാല പച്ചക്കറി വിളവെടുപ്പ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലപ്രദര്‍ശിപ്പാക്കാതെയുള്ള കച്ചവടമാണ് പലയിടങ്ങളിലും നടക്കുന്നത്. അമിത വില ഈടാക്കാനുള്ള തന്ത്രമാണിത്. സാധനം വാങ്ങികഴിഞ്ഞാണ് ജനം വില അറിയുന്നത്. പലപ്പോഴും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു. കുറ്റക്കാര്‍ക്കെതിരെശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. എം.ജി രാജു, ജെ. പ്രേംകുമാര്‍, പി. അനിത തുടങ്ങിവര്‍ പങ്കെടുത്തു.
















