ആലച്ചേരി: ഇരുവൃക്കകളും തകരാറിലായ മാലൂര്‍ തോലമ്പ്രയിലെ സുഷിന്റെ ചികിത്സക്കായി ആലച്ചേരിയിലെ ഓട്ടോത്തൊഴിലാളികള്‍ കാരുണ്യയാത്ര നടത്തി. 15 ഓളം ഓട്ടോറിക്ഷകളാണ് കഴിഞ്ഞ ഒരു ദിവസത്തെ വരുമാനം ചികിത്സാ സഹായനിധിയിലേക്ക് നല്‍കിയത്. കൂടാതെ യാത്രക്കാരില്‍ നിന്നും ലഭിച്ച ചികിത്സാ സഹായത്തുകയും നിധിയിലേക്ക് നല്‍കി. സുഷിന്റെ ചികിത്സക്കായി ആലച്ചേരി-തലശ്ശേരി റൂട്ടിലോടുന്ന പവിഴമല്ലി ബസ്സ് കഴിഞ്ഞ ദിവസം കാരുണ്യയാത്ര നടത്തിയിരുന്നു.
















