പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍പ്പെട്ട കരിമ്പക്കണ്ടി കോളനിയില്‍ വനിതാ സംഗമ ഹാളിന്റെ ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപറമ്പില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.പി.അഷറഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഗ്‌നസ് വാഴപ്പള്ളി, ജയന്‍ മല്ലിശ്ശേരി, ബിനോയ് ആലുങ്കതടത്തില്‍, ആഗ്‌നസ് കോവാട്ട്, സിന്ധു രവി, പി.കെ.ബാലകൃഷ്ണന്‍, അസി.സെക്രട്ടറി വേണുഗോപാല്‍, ഓവര്‍സിയര്‍ പ്രദീപ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു.
















