തൊടുപുഴ: ബസില്‍ മോഷണം നടത്തിയ തമിഴ് നാടോടി സ്ത്രീക്കെതിരെ പാലക്കാടും കേസെടുത്തു. തമിഴ്‌നാട് കൊയമ്പത്തൂര്‍ സ്വദേശിനി മുത്തുമാരിക്കെതിരെയാണ് പാലക്കാട് വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കേസെടുത്തിരിക്കുന്നത്. ബസില്‍ നിന്നും 7 പവന്‍ മാല മോഷ്ടിച്ചതിനാണ് കേസ്.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് മാല നഷ്ടപ്പെട്ട സ്ത്രീ യുവതിയെ തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്തത്. നിരവധി പേരാണ് തിങ്കളാഴ്ച ബസില്‍ മോഷണത്തിനിടെ പിടിയിലായ നാടോടി സ്ത്രീക്കെതിരെ പരാതിയുമായി എത്തുന്നത്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെയും പോലീസ് തിരഞ്ഞ് വരികയാണ്.
















