ആലപ്പുഴ: കയര്‍ കാര്‍ണിവലിന്റെ ഭാഗമായി കയറുല്‍പ്പന്നങ്ങള്‍ വാങ്ങിയ മുതുകുളം സ്വദേശികളായ ശ്യാമളയ്‌ക്കും ഭാനുവിനും ഒരു പവന്‍ സ്വര്‍ണം വീതം സമ്മാനം. കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഡ്, ഫേംമാറ്റിംഗ്‌സ് എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളില്‍ നിന്ന് കയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവരില്‍നിന്നുള്ള പ്രതിവാര സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. ആഗസ്റ്റ് രണ്ടു മുതലുള്ള രണ്ടാഴ്ചകളിലെ നറുക്കെടുപ്പില്‍ ആദ്യ ആഴ്ചയില്‍ മുതുകുളം രഞ്ജിത്ത് ഭവനത്തില്‍ ഭാനുവും(കൂപ്പണ്‍ നമ്പര്‍ 100256) രണ്ടാം ആഴ്ചയില്‍ മുതുകുളം മണക്കാട് പുതുവല്‍ ശ്യാമളയും(കൂപ്പണ്‍ 100283) വിജയിയായി.
















