ആലപ്പുഴ: ജില്ലാക്കോടതി- എസ്ഡിവി സെന്‍ട്രല്‍ സ്‌ക്കൂള്‍ റോഡു തകര്‍ന്നു, യാത്ര ദുഷ്‌ക്കരമായി. ജില്ലാക്കോടതി പാലത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി സമാന്തരമായി ഉപയോഗിക്കുന്ന റോഡാണിത്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ ആശ്രയിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. റോഡില്‍ വലിയ കുഴികളും, വെള്ളക്കെട്ടും നിറഞ്ഞിരിക്കുകയാണ്. താലൂക്ക് ഓഫീസിലേക്കുള്ള വഴി കൂടിയാണിത് അടിയന്തരമായി നടപടി സ്വാകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
















