ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.
ദല്‍ഹിയിലേയും ബെംഗളൂരുവിലേയും വസതികളിലാണ് റെയ്ഡ്. പരിശോധനയുടെ ഭാഗമായി സര്‍വേകളും നടത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് രണ്ടിനു കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിജയുടെ വസതികളിലും റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെ വസതികളിലും ബന്ധുകളുടെ വീടുകളിലും നടത്തിയ പരിശോധനകളില്‍ ആദായനികുതി വകുപ്പ് 10 കോടി രൂപ പിടിച്ചെടുത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: