ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്‌ക്കെത്തിയ പ്രതിപക്ഷ നേതാക്കളോടാണ് സി.വിദ്യാസാഗര്‍ റാവു നിലപാട് വ്യക്തമാക്കിയത്.
അണ്ണാ ഡിഎംകെയിലെ ആഭ്യന്തര കലഹത്തിന്റെ പേരില്‍ വിശ്വാസവോട്ടിന് അനുമതി നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. ടി.ടി.വി. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വിശ്വസവോട്ടെടുപ്പ് എന്ന ആവശ്യവുമായി പ്രതിപക്ഷം ഗവര്‍ണറെ സമീപിച്ചത്.
അതിനിടെ നാളെ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി എംഎല്‍എമാരുടെ യോഗം വിളിച്ചു.
















