Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേന്ദ്ര റോഡ് ഫണ്ടില്‍ കേരളത്തിന് ലഭിച്ച കേന്ദ്ര റോഡ് ഫണ്ടില്‍ കേരളത്തിന് ലഭിച്ച 30 റോഡുകളില്‍ 12 ഉം കണ്ണൂരിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 11:01 pm IST
inKannur

 

ണ്ണൂര്‍: കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഇത്തവണ കേരളത്തിന് ലഭിച്ച 400 കോടിയുടെ 30 റോഡ് പ്രവൃത്തികളില്‍ 150 കോടിയിലേറെ രൂപയുടെ 12 പ്രവൃത്തികളും കണ്ണൂര്‍ ജില്ലക്ക് ലഭ്യമാക്കാനായതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അഞ്ച് കോടിയുടെ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് അഭിവൃദ്ധിപ്പെടുത്തുന്ന തോട്ടട – അയ്യാരത്ത് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം തെരുമണ്ഡപത്തിന് സമീപം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനകാര്യത്തില്‍ കാലങ്ങളായി ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് കണ്ണൂരിന് നല്‍കുന്നത്. വികസനകാര്യത്തില്‍ രാഷ്‌ട്രീയമോ അല്ലാത്തതോ ആയ ഒരു പക്ഷപാതവും പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ഭരണ-പ്രതിപക്ഷ വേര്‍തിരിവ് നോക്കാതെയാണ് പദ്ധതികള്‍ അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തനിക്ക് ലഭിച്ച പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ നിന്ന് അഴിമതി ഏറെക്കുറെ തുടച്ചുമാറ്റാനായതായും മുന്‍ കാലങ്ങളിലെ പോലെ കൈക്കൂലി ചോദിച്ചുവാങ്ങുന്ന അവസ്ഥ ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി.ലത, കൗണ്‍സിലര്‍മാരായ എം.പി.മുഹമ്മദലി, കെ.ഭാരതി, സുമ ബാലകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ.മിനി, എക്‌സി. എഞ്ചിനീയര്‍ എം.ശശികുമാര്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇതിനു പുറമെ, പയ്യന്നൂര്‍ കോത്തായിമുക്ക് ദേശീയപാതയില്‍ നിന്നാരംഭിച്ച് കാങ്കോല്‍, പെരിങ്ങോം സിആര്‍പിഎഫ് കേന്ദ്രത്തിനു മുന്നില്‍ എത്തിച്ചേരുന്ന പയ്യന്നൂര്‍-ചെറുപുഴ റോഡ്, കുയ്യാലി-കൊളശ്ശേരി-എരഞ്ഞോളി-തോട്ടുമ്മല്‍-കതിരൂര്‍ റോഡ് എന്നിവ കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. കാങ്കോലില്‍ നടന്ന ചടങ്ങില്‍ സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊളശ്ശേരിയില്‍ നടന്ന ചടങ്ങില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

India

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.