എടത്വാ: പ്രതിഷേധത്തിന് ഫലം കണ്ടു. തലവടി പഞ്ചായത്തില്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്കും റേഷന്‍ നല്‍കാന്‍ സപ്ലൈക്കോ ഓഫീസറുടെ ഉത്തരവ്. നാഷ്ണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയറിലെ പിഴവ് മുലം തലവടിയില്‍ 461 ഗുണഭോക്താക്കള്‍ക്ക് കാര്‍ഡ് ലഭിച്ചിരുന്നില്ല. കാര്‍ഡ് ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം ചെയ്യേണ്ടന്ന് റേഷന്‍കട ഉടമകള്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാര്‍ പിഷാരത്ത്, ബിനു സരേഷ് എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ഡ് ഉടമകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കാര്‍ഡ് ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്ക് ഉടന്‍തന്നെ പിഴവുകള്‍ പരിഹരിച്ച് കാര്‍ഡ് വിതരണം ചെയ്യുമെന്നും സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















