ന്യൂദല്‍ഹി: കൊലപാതകം ആരോപിച്ച് ജയിലില്‍ അടച്ചിരുന്ന രാംപാലിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി. 2006ല്‍ റോഹ്തകില്‍ രാംപാലിന്റെ അനുയായികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് വിധി.
ഹിസാറിലെ കോടതിയാണ് കേസ് പരിഗണിച്ചത്. 2014 നവംബര്‍ 18നാണ് രാംപാല്‍ അറസ്റ്റിലായത്. 2014 ജൂലൈയില്‍ ഹിസാര്‍ കോടതിയില്‍ രാംപാലിനെതിരായ വാദം കേള്‍ക്കുമ്പോള്‍ അനുയായികള്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ തടസപ്പെട്ടിരുന്നു.
റോഡിലും റെയില്‍വേ ട്രാക്കിലും കിടന്നും മനുഷ്യചങ്ങല തീര്‍ത്തുമാണ് ഇവര്‍ പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചത്. പോലീസ് ആശ്രമത്തിനുള്ളിലേക്ക് ഇരച്ചുകയറി രാംപാലിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
















