ന്യൂദല്‍ഹി; ചരക്ക് സേവന നികുതി ഇടപാടുകള്‍ ഡിജിറ്റലായി ചെയ്യുന്നവര്‍ക്ക് രണ്ടു ശതമാനം ഇളവ് നല്‍കിയേക്കും. ഇതിനുള്ള തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനാണിത്.
രണ്ടായിരം രൂപ വരെയുള്ള ബില്ലുകള്‍ക്കാണ് രണ്ടു ശതമാനം ഇളവ് നല്‍കുക. വിവിധ മന്ത്രാലയങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു വരികയാണ്. രണ്ടായിരം രൂപവരെയുള്ള ഇടപാടുകളാണ് ഏറ്റവും കൂടുതല്‍. അതാണ് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
















