Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാം റഹീം സിങ്ങിന് 20 വര്‍ഷം കഠിന തടവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 11:46 pm IST
in India

ന്യൂദല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിന് ബലാത്സംഗക്കേസില്‍ ഇരുപത് വര്‍ഷം കഠിനതടവ്. 30 ലക്ഷം രൂപ പിഴയടക്കാനും പഞ്ച്കുല പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങ് വിധിച്ചു. ഇതില്‍ 14 ലക്ഷം രൂപ വീതം ഇരകളായ രണ്ട് സ്ത്രീകള്‍ക്കും നല്‍കണം. രണ്ട് ബലാത്സംഗക്കേസുകളില്‍ പത്ത് വര്‍ഷം വീതം തടവാണ് വിധിച്ചത്. ശിക്ഷ വെവ്വേറെ അനുഭവിക്കണം. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നാണ് ഗുര്‍മീതിനെതിരായ കേസ്.

കലാപ സാധ്യത കണക്കിലെടുത്ത്, ഗുര്‍മീതിനെ പാര്‍പ്പിച്ചിരുന്ന റോഹ്ത്തക്ക് ജയില്‍ കോടതിയായി പ്രഖ്യാപിച്ചാണ് വിധി പ്രഖ്യാപനം നടത്തിയത്. ജഡ്ജിയെയും രണ്ട് ജീവനക്കാരെയും സൈന്യത്തിന്റെ സുരക്ഷയോടെ ജയിലിലെത്തിച്ചു. ഗുര്‍മീത് കുറ്റക്കാരനെന്ന് വെള്ളിയാഴ്ച കോടതി വിധിച്ചതിന് പിന്നാലെയുണ്ടായ കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ ഇന്നലെ ശിക്ഷാ വിധിക്ക് ശേഷം കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വിധി കേട്ട ഗുര്‍മീത് കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പ്രവര്‍ത്തകനായ ഗുര്‍മീതിന്റെ ശിക്ഷ കുറക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഗുര്‍മീത് ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളമാണ് ഗുര്‍മീത് പരാതിക്കാരായ സ്ത്രീകളെ പീഡിപ്പിച്ചത്. നാല്‍പ്പതിലേറെ സ്ത്രീകള്‍ പ്രതിയുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കനത്ത സുരക്ഷ

കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഹരിയാന, ദല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഒരുക്കിയത്. അക്രമമുണ്ടാക്കുന്നവര്‍ വെടിയുണ്ടകളെ നേരിടേണ്ടി വരുമെന്ന് റോഹ്ത്തക് ജില്ലാ കളക്ടര്‍ അതുല്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈന്യം, അര്‍ധ സൈനികര്‍, പോലീസ് എന്നിവരുടെ മൂന്ന് ഘട്ടങ്ങളായുള്ള സുരക്ഷാ സംവിധാനമാണ് റോഹ്ത്തക്കിലും ദേര സച്ച സൗദയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്‍സയിലും ഒരുക്കിയത്. പുറത്തുനിന്നുള്ളവര്‍ റോഹ്ത്തക്കില്‍ പ്രവേശിക്കുന്നത് വിലക്കി.

സിര്‍സയിലെ ആസ്ഥാനത്ത് മുപ്പതിനായിരത്തോളം അനുയായികള്‍ ദിവസങ്ങളായി തമ്പടിച്ചിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വിധി പ്രഖ്യാപനത്തിന് മുന്‍പ് ഇവിടെ രണ്ട് വാഹനങ്ങള്‍ തീവെച്ചുനശിപ്പിച്ചു. 15 വര്‍ഷം മുന്‍പ് പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്ക് പീഡനത്തിനിരയായ പെണ്‍കുട്ടി അയച്ച ഊമക്കത്താണ് കേസിനിടയാക്കിയത്. രണ്ട് കൊലക്കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുന്നുണ്ട്.

മുട്ടുകുത്തിയിരുന്ന് കരഞ്ഞു; പോലീസ് തൂക്കിയെടുത്തു

ഇരുപതു വര്‍ഷം തടവെന്ന വിധി കേട്ട് ഗുര്‍മീത് രാം റഹീം സിങ്ങ് കോടതി മുറിയില്‍ നിലത്തു മുട്ടുകുത്തിയിരുന്ന് കുത്തിയിരുന്ന് നിലവിളിച്ചു. മുച്ഛെ മാഫ് കീജിയേ.. എനിക്ക് മാപ്പു തരൂ. വൈദ്യ പരിശോധനയ്‌ക്ക് കൂടെ ചെല്ലാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോഴും കരഞ്ഞുകൊണ്ടിരുന്ന ഇയാളെ പോലീസ് ബലമായി തൂക്കിയെടുക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി.

അതിനിടെ ജയിലില്‍ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ തനിക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. ജയിലില്‍ ഒരു തരത്തിലുള്ള വിഐപി പരിഗണനയും ഇയാള്‍ക്ക് നല്‍കരുതെന്ന് കോടതി ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.

മൂന്നു മണിയോടെയാണ് ജഡ്ജി ജഗദീപ് സിങ്ങ് വിധി പറഞ്ഞുതുടങ്ങിയത്. റോഹ്ത്തക്ക് ജയിലിലെ ലെബ്രറി മുറിയിലാണ് പ്രത്യേക കോടതി സജ്ജമാക്കിയിരുന്നത്. രണ്ടേകാലോടെ ജഡ്ജിയെ പ്രത്യേക ഹെലിക്കോപ്ടറില്‍ ജയില്‍ പരിസരത്ത് എത്തിക്കുകയായിരുന്നു. വിധിക്കു ശേഷം സിങ്ങിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. അതിനു ശേഷം ജയില്‍ പുള്ളികള്‍ക്കുള്ള വേഷം നല്‍കി.

സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിങ്ങിന്റെ അഭിഭാഷകന്‍ അറിയിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

New Release

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.