ലക്‌നൗ: യുപിയിലെ മദ്രസകളില്‍ തലാഖ് പാഠ്യ വിഷയമാക്കുമെന്ന് ദര്‍ഗ അല ഹസ്രത്ത് അധികൃതര്‍. സൂഫി സുന്നി ആത്മീയ കേന്ദ്രമാണ് ദര്‍ഗ അല ഹസ്രത്ത്.
തലാഖിനെപ്പറ്റി നിരവധി ആശയക്കുഴപ്പമുണ്ട്. അതിനാലാണ് മദ്രസകളില്‍ ഇത് പാഠ്യ വിഷയമാക്കുന്നത്. ശരിയത്ത് നിയമപ്രകാരം എന്താണ് ശരിയായ തലാഖ്, ഏതാണ് തെറ്റായ തലാഖ് എന്ന് അറിയേണ്ടതുണ്ട്. അധികൃതര്‍ പറഞ്ഞു.
തങ്ങളുടെ പ്രഭാഷണങ്ങളില്‍ തലാഖിനെപ്പറ്റി വിശദമായി പറയാന്‍ മൗലവിമാരോട് നിര്‍ദ്ദേശിക്കുമെന്നും അവര്‍ പറഞ്ഞു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി സുപ്രീം കോടതി വിധിച്ച പശ്ചാത്തലത്തിലാണ് ദര്‍ഗ അധികൃതരുടെ നടപടി.
















