തൊടുപുഴ: നഗരമധ്യത്തില്‍ യന്ത്രതകരാര്‍ മൂലം മാറ്റാനാകാതെ കിടക്കുന്ന ലോറി കുരുക്കാകുന്നു. കാഞ്ഞിരമറ്റം റോഡില്‍ കാഡ്‌സിന് സമീപത്തെ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നാണ് നാഷ്ണല്‍ പെര്‍മിറ്റ് ലോറി തകരാര്‍ മൂലം മാറ്റാനാകാതെ കിടക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ലോറി തകരാര്‍ മൂലം റോഡില്‍ നിന്നും മാറ്റാനാകാതെ വരുന്നത്.
തകരാറായ ഭാഗം നന്നാക്കാന്‍ സാധിക്കാതെ വന്നതോടെ ലോറി മാറ്റാനാകാതെ വരികയായിരുന്നു. കോയമ്പത്തൂരില്‍ മെക്കാനിക്കിനെ എത്തിച്ച് ലോറി നന്നാക്കാനുള്ള ശ്രമം നടത്തിവരികയാണ്.
















