ചേര്‍ത്തല: സംഘടനാ തിരക്കിന്റെ നടുവില്‍ ആഘോഷങ്ങളില്ലാതെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 81ാം പിറന്നാള്‍. കണിച്ചുകുളങ്ങരയിലെ വസതിയില്‍ പിറന്നാള്‍ ആശംസ നേരാനെത്തിയ യോഗ നേതാക്കളോട് വെള്ളാപ്പള്ളി ചതയദിന ആഘോഷങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു.
സംഘടനാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങള്‍ക്ക് കഴയണമെന്നാണ് പിറന്നാള്‍ സമ്മാനം നല്‍കിയവരോട് വെള്ളാപ്പളളി നിര്‍ദ്ദേശിച്ചത്. വീട്ടില്‍ പ്രത്യേക പൂജകളും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തിന്റെ ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തി.
മന്ത്രി പി. തിലോത്തമന്‍, ബിജെപി നേതാവ് വി. മുരളീധരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആശംസ നേരാനെത്തി. എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ നിര്‍ധനര്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനവും വെള്ളാപ്പള്ളി നിര്‍വഹിച്ചു. വീട്ടിലെത്തിയവര്‍ക്കായി പിറന്നാള്‍ സദ്യയും ഒരുക്കിയിരുന്നു.
















