ആലപ്പുഴ: കള്ള് വ്യവസായ ക്ഷേമ നിധി ബോര്‍ഡ് നടപ്പിലാക്കുന്ന പുതിയ ക്ഷേമ പദ്ധതികള്‍ മന്ത്രി ടി. പി. രാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യ വിതരണം മന്ത്രി പി.തിലോത്തമന്‍ നിര്‍വ്വഹിച്ചു. തൊഴിലാളികള്‍ക്കും തൊഴിലാളികളുടെ രണ്ട് പെണ്‍മക്കള്‍ക്കുമുള്ള വിവാഹധനസഹായം 40,000 രൂപ വീതവും ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കള്ള് ഉല്‍പ്പാദിപ്പിച്ച തെങ്ങ്-പന ചെത്ത്‌തൊഴിലാളികള്‍ക്ക് 50,000 രൂപ വീതവും വിതരണം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ കെ.എം. സുധാകരന്‍ അദ്ധ്യക്ഷനായി.
















