തൊടുപുഴ: കുമ്മംകല്ലില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സിപിഎം-സിപിഐ വിഭാഗത്തില്‍പെട്ടവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഘര്‍ഷം. തൊടുപുഴ പോലീസ് സ്ഥലത്തെത്തിയതിനാല്‍ സംഘര്‍ഷം വ്യാപിച്ചില്ല. പുലര്‍ച്ചെ രണ്ട് മണി വരെ പ്രദേശത്ത് പോലീസ് തങ്ങി. വ്യത്യസ്ത സംഘടനയില്‍പ്പെട്ട മുജീബ്, ആഷിക് എന്നിവരുടെ മൊഴി പ്രകാരം തൊടുപുഴ പോലീസ് എട്ട് പേര്‍ക്കെതിരെ കേസെടുത്തു. കേസെടുത്തെങ്കിലും സംഘര്‍ഷത്തിന് കാരണമായ വസ്തുതകള്‍ പോലീസ് മറച്ച് വച്ചിരിക്കുകയാണ്.
















