അരൂര്‍: സംസ്ഥാനത്തെ മത്‌സ്യ മാര്‍ക്കറ്റുകളുടെ നിയന്ത്രണം മത്‌സ്യ ഫെഡിനെ ഏല്‍പ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. അരൂരില്‍ അരൂര്‍ എഴുപുന്ന ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന്റെ ബോണസ് വിതരണമേള ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബോട്ടുകള്‍ ഉള്‍പ്പടെയുള്ള മല്‍സ്യ ബന്ധന സംവിധാനങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും കൂടാതെ മത്‌സ്യ തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് ഒട്ടനവധി പദ്ധതികാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി പി. തിലോത്തമന്‍ സംഘത്തിന്റെ മുന്‍ ്പ്രസിഡന്റ് ടി.കെ. തങ്കപ്പനെ ആദരിച്ചു. പ്രസിഡന്റ് ഒ.കെ. മോഹനന്‍ അദ്ധ്യക്ഷനായി.
















