ആലപ്പുഴ: മോട്ടോര്‍ വാഹന വകുപ്പ് സി -ഡാക്കിന്റെ സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ സ്റ്റേജ് കാര്യേജുകളുടെയും സമയവിവരപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നു. ഇതിനായി ആലപ്പുഴ ആര്‍ടിഎ പെര്‍മിറ്റുള്ള എല്ലാ വാഹന ഉടമകളും പെര്‍മിറ്റ,് നിലവിലെ സര്‍വ്വീസ് ടൈം ഷീറ്റ് എന്നിവ ഓഗസ്റ്റ് 31 നകം നല്‍കണമെന്ന് ആര്‍ടിഒ അറിയിച്ചു. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന സ്റ്റേജ് കാര്യേജുകളുടെ സമയക്രമം വെബ്‌സൈറ്റിലൂടെ എല്ലാവര്‍ക്കും ലഭ്യമാകും.
















