കൊച്ചി: ദിലീപിന്റെ കരുമാലൂരിലെ ഭൂമി കയ്യേറ്റത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചു. ഭൂമി അളക്കാന്‍ സര്‍വേ സൂപ്രണ്ടിന്റെ സഹായം റവന്യൂ വകുപ്പ് തേടി. ചൊവ്വാഴ്ച ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തി നോട്ടീസ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കും.
ഭൂമിയുടെ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുന്നത്. ഭൂരേഖാ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് നടപടി. പുഴയോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയാണ് ദിലീപ് കയ്യേറിയതെന്ന് കണ്ടെത്തിയത്. എട്ടുവര്‍ഷം മുമ്പാണ് ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജുവാര്യരുടെയും പരില്‍ കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്‌ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയത്.
അതിനിടെ ദിലീപിന്റെ ഉടമസ്ഥതയിളുലുള്ള ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി തുടങ്ങി. സര്‍ക്കാര്‍ ഭൂമി അല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ദിലീപിന് കളക്ടര്‍ നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ 14ന് മുമ്പ് രേഖകള്‍ സമര്‍പ്പിക്കണം.
















