കൊച്ചി: ജിഎസ്ടിയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ മനസിലാക്കാന്‍ ജന്മഭൂമി ഗ്രേറ്റര്‍ കൊച്ചിന്‍ എക്കണോമിക് ഫോറം കൊച്ചിയില്‍ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിക്ക് തുടക്കമായി.
പിജിഎസ് വേദാന്ത ഹോട്ടലില്‍ രാവിലെ 10.30ന് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. യോഗത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍ അധ്യക്ഷത വഹിക്കും.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ടി.എന്‍. സുരേഷ് വിഷയാവതരണം നടത്തും. തെരഞ്ഞെടുക്കപ്പെട്ട നൂറ് പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ് സ്വാഗതവും കൊച്ചി യൂണിറ്റ് മാനേജര്‍ കെ.കെ. നവീന്‍ നന്ദിയും പറയും.
















