തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടിയുടെ കായല്‍ കയ്യേറ്റം നിയമസഭാസമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.
കൈയേറ്റ വിഷയം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ മന്ത്രി തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ചു.
ഒരു തുണ്ട് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ രാജിവയ്ക്കാം. പ്രതിപക്ഷനേതാവും കൂട്ടരും സ്ഥലത്ത് വന്ന് അന്വേഷണം നടത്തി കൈയേറ്റമുണ്ടെങ്കില്‍ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മറുപടി മന്ത്രിയെ വെട്ടിലാക്കി.
പ്രതിപക്ഷനേതാവും കൂട്ടരും മാത്രം അന്വേഷിച്ചാല്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാകുമെന്ന ആരോപണം ഉയരും.
അതിനാല്‍ നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു. അപകടം ഭയന്ന് മന്ത്രി എ.കെ.ബാലന് ഇടപെട്ടു. അടിയന്തിര പ്രമേയ അവതരണത്തില്‍ ഈ വിഷയം പാടില്ലെന്ന് മന്ത്രി പറഞ്ഞു.
ബഹളത്തെതുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ടു. തോമസ് ചാണ്ടി അദ്ദേഹത്തിന്റെ ധാര്‍മ്മികതയെക്കുറിച്ച് പറഞ്ഞതാണെന്ന് അറിയിച്ച് വിഷയത്തിന് വിരാമമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: