കൊച്ചി: പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കാത്തത് സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്ക് തിരിച്ചടിയായി. റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷമായി പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ താലൂക്ക് സപ്ലൈ ഒാഫീസുകളില്‍ സ്വീകരിക്കുന്നില്ല.
റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍നിന്ന് ആയിരക്കണക്കിന് ആളുകളാണ് പുറത്തായത്. അഞ്ചുവര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ റേഷന്‍കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ നിരവധിപേരാണ് അപേക്ഷ നല്‍കാതെ മാറിനില്‍ക്കുന്നത്.
സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകളാണ് ഷെഡ്‌കെട്ടി താമസിക്കുന്നത്. റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു ആനുകൂല്യത്തിനും ഇവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. പുതുക്കിയ റേഷന്‍കാര്‍ഡിന്റെ വിതരണം പൂര്‍ത്തിയായശേഷമാണ് പുതിയ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്.
കാര്‍ഡ് വിതരണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങളെടുക്കും. കൂടാതെ വിതരണം ചെയ്ത കാര്‍ഡുകളില്‍ തെറ്റുകള്‍ വ്യാപകമാണ്. ഇത് പരിഹരിക്കുന്നതിനും സമയമെടുക്കും.
















