തൃശൂര്‍: കേരളത്തില്‍ ദളിത് കൊലപാതകങ്ങളും പീഡനങ്ങളും മറ്റ് അക്രമങ്ങളും വര്‍ദ്ധിച്ചുവരുന്നതായി ദേശീയ പട്ടികജാതി കമ്മിഷന്‍ ചെയര്‍മാന്‍ രാം ശങ്കര്‍ ഖട്ടാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദളിത് വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു താത്പര്യവും ഇല്ല. ദളിത് അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേരളത്തിലെ ദളിത് വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടികാട്ടിയുള്ള റിപ്പോര്‍ട്ട് രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കും. ദളിത് വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ കമ്മിഷന്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ കമ്മിഷന് ലഭിക്കുന്നുണ്ടെന്നും രാം ശങ്കര്‍ ഖട്ടാരി പറഞ്ഞു.
ജനങ്ങളുടെ പൊതുവികാരം കേരളത്തില്‍ രാഷ്‌ട്രപതി ഭരണം വേണമെന്നാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുകനും പങ്കെടുത്തു. തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പോലീസ് പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെയും മുക്കാട്ടുകരയില്‍ സിപിഎം കൊലപ്പെടുത്തിയ നിര്‍മ്മലിന്റെയും വീടുകളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി.
















