ആലപ്പുഴ: അഖില കേരള വിശ്വകര്‍മ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26ന് ഋഷിപഞ്ചമിയും സപ്തംബര്‍ 17ന് വിശ്വകര്‍മ്മ ദിനവും ആഘോഷിക്കും. യൂണിയന്‍ കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ദേവദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.പി. ആചാരി അദ്ധ്യക്ഷനായി. ആഘോഷപരിപാടികളുടെ നടത്തിപ്പിനായി വി.പി. ആചാരി ചെയര്‍മാനും സെക്രട്ടറി പി.കെ. പൊന്നപ്പന്‍ ജനറല്‍ കണ്‍വീനറുമായി 101അംഗ സ്വാഗതസംഘം രൂപീകരിച്ചു. 17ന് വിനായകര്‍ കോവിലില്‍ നിന്ന് 2.30ന് ആരംഭിക്കുന്ന മഹാശോഭായാത്ര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ സമാപിക്കും.
















