ബെംഗളുരു: നടി പ്രിയാമണി വിവാഹിതയായി. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. വ്യവസായി മുസ്തഫ രാജാണ് വരന്‍. ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്.
ഇരുവരും രണ്ടു മതത്തില്‍പ്പെട്ടവര്‍ ആയതിനാലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. ബംഗുളുരുവില്‍ ഇവന്റ് മാനേജുമെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. ഇന്നു നടക്കുന്ന റിസപ്ഷനില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഇരുപത്തിയേഴിന് മുംബൈയില്‍ വിവാഹ സല്‍ക്കാരവും നടക്കും.
















