കണ്ണൂര്‍: ഗവണ്‍മെന്റ് കരാറുകാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ ജില്ലയിലെ പൊതുമരാമത്ത്, എല്‍എസ്ജിഡി പ്രവര്‍ത്തികളുടെ ടെണ്ടര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ജില്ലയിലെ ഗവണ്‍മെന്റ് കരാറുകാരുടെ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു. ജില്ലയിലെ ക്വാറി, ക്രഷറുകള്‍ ഒന്നുംതന്നെ നടക്കാത്ത സാഹചര്യത്തില്‍ പുതിയ പ്രവൃത്തിക്കാവശ്യമായ മെറ്റീരിയലുകള്‍ ആവശ്യത്തിന് കിട്ടാന്‍ സാധ്യതയില്ല. ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറില്‍ നിന്നും വ്യക്തമായ തീരുമാനവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മെറ്റീരിയലുകള്‍ കിട്ടുന്നതിനാവശ്യമായ തീരുമാനങ്ങള്‍ കലക്ടറുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
















