കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗിയെ തെരുവില്‍തള്ളിയെന്ന വാര്‍ത്ത തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് സൂപ്രണ്ട് അറിയിച്ചു. തെരുവില്‍ തള്ളിയെന്ന് പറയുന്ന ലോനപ്പന്‍ എന്ന രോഗി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ആഗസ്ത് 19നാണ് ഇദ്ദേഹത്തെ എംഎസ്-1 വാര്‍ഡില്‍ ്രപവേശിപ്പിച്ചത്. ആന്റണി ജോര്‍ജ് എന്നയാളാണ് ഈ സമയം കൂടയെുണ്ടായിരുന്നത്. ഇദ്ദേഹം 21ന് വന്ന് രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യൂനിറ്റ് ഡോക്ടര്‍ ഇതിന് വിസമ്മതിക്കുകയും ആവശ്യമെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. രോഗിയുടെ മകളെയും കൂട്ടിയെത്തിയ ആന്റണി ജോര്‍ജ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയാണെന്ന് അറിയിച്ച് റഫര്‍ചെയ്ത് വാങ്ങുകയായിരുന്നു. എന്നാല്‍ 21ന് രാ്രതി മറ്റ് ചിലയാളുകള്‍ മുഖേന വീണ്ടും എത്തിച്ച രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ രോഗി ഇപ്പോഴും ഇവിടെ ചികിത്സയിലുമാണ്. കുടെയാളില്ല എന്നതിന്റെ പേരില്‍ ഒരു രോഗിയെയും ആശുപത്രിയില്‍ ചികിത്സ നല്‍കാതെ കയ്യൊഴിയുന്നില്ല. എന്നാല്‍ അനാഥരെയും അഗതികളെയും ആശുപത്രിയില്‍ കൊണ്ടുവിട്ട് കടന്നുകളയുന്ന രീതിയാണ് പലപ്പോഴും ഉണ്ടാകുന്നത്. ചികിത്സ കഴിഞ്ഞാലും ഇത്തരക്കാര്‍ ആശുപത്രി വിട്ടുപോകാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. എന്നിരുന്നാലും ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഒരു രോഗിയെയും ചികിത്സനല്‍കാതെ പറഞ്ഞുവിടുന്ന സ്ഥിതി ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും പത്രവാര്‍ത്തയില്‍ പറയുന്നതുപോലുള്ള ഒരു കാര്യവും ആശുപത്രിയില്‍ ഉണ്ടായിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് ്രപസിഡണ്ട് കെ.വി.സുമേഷ് അറിയിച്ചു. തമിഴ്‌നാട് സ്വദേശിയായ ഒരു അനാഥ രോഗി ആശുപത്രിയില്‍ ഇപ്പോഴും ചികിതസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















