ന്യൂദല്‍ഹി: ആഗസ്റ്റ് 29ന് ഉദയ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം വരുന്ന റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പിഎംജിഎസ്വൈയുടെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ദേശീയ പാതകള്‍, സംസ്ഥാന-ഗ്രാമ പാതകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതികള്‍ക്കായി 27000 കോടിയിലധികം രൂപ ചിലവാകുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ മറ്റു പ്രധാന പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് അറിയുന്നത്.
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനകര്‍മ്മവും കല്ലിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ച ശേഷം ഖേല്ഗോണ് മൈതാനിയില്‍ പ്രധാനമന്ത്രി വന്‍ ജനാവലിയെ അഭിസംബോധന ചെയ്യും.
രാജസ്ഥാന് മുഖ്യമന്ത്രി വസുദ്ധര രാജെ, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
















