Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനാറുകാരന്‍ ജീവനൊടുക്കാന്‍ കാരണം ‘കൊലയാളി ഗെയിം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 09:55 pm IST
in Kerala

തിരുവനന്തപുരം: വിളപ്പില്‍ മൂങ്ങോട് മുക്കംപാലമൂട് ശ്രീലക്ഷ്മിയില്‍ രാമചന്ദ്രന്‍ – അനു ദമ്പതികളുടെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മനോജി( മനു-16)ന്റെ മരണത്തിനു കാരണം ബ്ലൂവെയില്‍ ഗെയിമെന്ന് മാതാപിതാക്കള്‍. കഴിഞ്ഞ മാസം 26 നാണ് കിടപ്പുമുറിയില്‍ മനോജിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മകന്റെ ആത്മഹത്യയുടെ ഉള്ളറകള്‍ തേടി പോകവേയാണ് ബ്ലൂ വെയില്‍ അടിമയായിരുന്നുവെന്ന സത്യം മാതാവ് അറിയുന്നത്.

മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മനുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബ്ലു വെയില്‍ ഗെയിമില്‍ സജീവമായിരുന്നുവെന്ന് അനു മനസിലാക്കിയത്. ഫോണിലെ ഗാലറിയില്‍ കൈത്തണ്ടയില്‍ കോമ്പസ് കൊണ്ട് അക്ഷരങ്ങള്‍ വരഞ്ഞിട്ട ചിത്രങ്ങള്‍, കരമനയാറിന്റെ ആഴക്കയത്തിലേക്ക് എടുത്തു ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍, സെമിത്തേരിയിലുടെ അര്‍ധരാത്രി സഞ്ചരിക്കുന്നത് തുടങ്ങി ബ്ലൂ വെയില്‍ ഗെയിമിനായി പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍. നീന്തലറിയാത്ത, ഇരുട്ടിനെ ഭയക്കുന്ന തന്റെ മകന് എങ്ങനെ ഇതിനൊക്കെ ധൈര്യമുണ്ടായെന്ന് അനു ചിന്തിച്ചു. അതിനൊക്കെയുള്ള ഉത്തരങ്ങള്‍ മരണത്തിനും മാസങ്ങള്‍ക്ക് മുന്‍പുള്ള അവന്റെ പെരുമാറ്റങ്ങളില്‍ നിന്ന് അനു ഊഹിച്ചെടുത്തു.

മരണത്തിനു രണ്ട് മാസം മുന്‍പാണ് ബ്ലൂ വെയില്‍ ഗെയിമിനെ കുറിച്ച് മനു അമ്മയോട് പറഞ്ഞതത്രെ. കളിയുടെ അവസാനം കളിക്കാരന്‍ കൊലയാളിയാകുന്നു അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു. അതുമല്ലെങ്കില്‍ ഭ്രാന്തനായി മാറുന്നു. കേട്ടപ്പോള്‍ തന്നെ ഭയന്നുപോയ അനു ആ ഗെയിം കളിക്കില്ലെന്ന് മനുവിനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിരുന്നു. അമ്മയെ ജീവനുതുല്യം സ്‌നേഹിക്കുന്ന മകന്‍ ആ സത്യം ലംഘിച്ചു. മരണക്കളിയില്‍ ഗയിം മാസ്റ്റര്‍ നിര്‍ദ്ദേശിച്ച വഴികളിലൂടെ അവന്‍ സഞ്ചരിച്ചു; ഒരു പാവയെ പോലെ. വട്ടിയൂര്‍ക്കാവില്‍ രത്‌നവ്യാപാരി കൊല്ലപ്പെട്ട വീട് ഒറ്റയ്‌ക്ക് സന്ദര്‍ശിച്ച കഥ ഒരിക്കല്‍ മനു അമ്മയോട് പറഞ്ഞിരുന്നു. ഐപിഎസ്സുകാരനാവാന്‍ മോഹിക്കുന്ന മകന്റെ അന്വേഷണ ബുദ്ധിയാണ് അതെന്ന് അന്നവര്‍ കരുതി. ചിലപ്പോഴൊക്കെ മരണത്തെ കുറിച്ച് അവന്‍ സംസാരിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ താന്‍ മരിച്ചാല്‍ അമ്മയ്‌ക്ക് എങ്ങനെ സഹിക്കാനാവുമെന്ന അവന്റെ ചോദ്യത്തില്‍ കുസൃതിയാണ് തോന്നിയതെങ്കിലും അനു വിലക്കി. മകനെ സുഹൃത്തിനെ പോലെ ഒപ്പം കൂട്ടുന്ന അമ്മയ്‌ക്ക് കഴിഞ്ഞ ഒരു മാസമായി അവനിലുണ്ടായ അകല്‍ച്ച ഏറെ വേദനിപ്പിച്ചു. വിദേശത്തു നിന്ന് ആണ്ടിലൊരിക്കല്‍ നാട്ടിലെത്തുന്ന അച്ഛനോടും അനുജത്തി മീനാക്ഷിയോടും മനു അകലം പാലിക്കുന്നത് പ്രായത്തിന്റെ മാറ്റമെന്ന് അവര്‍ കരുതി. പ്രേത സിനിമകള്‍ കാണാനുള്ള അവനിലെ ആവേശത്തിലും അന്ന് പൊരുത്തക്കേട് കണ്ടില്ല.

സമൂഹമാധ്യമങ്ങളിലെ ചതിക്കുഴിയില്‍ പതിച്ച ഒരുപാട് മക്കള്‍ക്ക് തന്റെ മകന്റെ മരണം തിരുത്താകണമെന്നും മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പാകണമെന്നും അനു ആഗ്രഹിച്ചു. അങ്ങനെയാണ് നാല് ദിവസം മുന്‍പ് വിളപ്പില്‍ശാല പോലീസ് വഴി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. വിളപ്പില്‍ശാല എസ്‌ഐ കെ. കണ്ണന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ വിദഗ്ധരായ അന്‍സര്‍, അനില്‍ എന്നിവര്‍ ഇന്നലെ മനുവിന്റെ വീട്ടിലെത്തി കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ശേഖരിച്ചു. മനു ഉപയോഗിച്ചിരുന്ന ഫോണില്‍ ബ്ലൂ വെയില്‍ ഗയിമിന്റെ സൂചനകളൊക്കെ നീക്കം ചെയ്ത നിലയിലാണ്. കൂടുതല്‍ പരിശോധനകളിലൂടെ വിവരങ്ങള്‍ മനസിലാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ വഴിയിലാക്കി സ്വകാര്യ ബസുകൾ; സംയുക്ത പരിശോധനയുമായി പോലീസും മോട്ടോർ വാഹന വകുപ്പും

Sport

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

News

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

India

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

പുതിയ വാര്‍ത്തകള്‍

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.