പൂച്ചാക്കല്‍: ആര്‍എസ്എസ് പാണാവള്ളി ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡഭാരത ദിനാചരണവും പൂര്വസെനികരെ ആദരിക്കലും നടത്തി. സിനിമാതാരം പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. റിട്ട. ബ്രിഗേഡിയര്‍ പി.എസ്. ശശിധരന് അദ്ധ്യക്ഷനായി. സംഘചാലക് എം. വിജയന് മുഖ്യാതിഥിയായി. കെ.വി. വേലായുധന്, കെ.എന്‍. രാധാകൃഷ്ണന്, എം.എസ്. ആനന്ദന്, കെ.കവി. ജിജി, വി.എസ്. ചന്ദ്രമോഹനന്‍നായര്‍ എന്നീ പൂര്‍വസൈനികരെയും, സെന്‍സര്‍ ബോര്‍ഡ് ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാര്‍ അരൂക്കുറ്റി, റാങ്ക് ജേതാവ് എം.എം. അമൃത എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. അഡ്വ. ജഗദീഷ് ലക്ഷ്മണന് മുഖ്യപ്രഭാഷണം നടത്തി. കെ.എം. മഹേഷ്, വി.എസ്. രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല: സദ്ഗമയ വിദ്യാര്‍ത്ഥി സമിതിയുടെ ആഭിമുഖ്യത്തില്‍ അഖണ്ഡഭാരതദര്ശനവും വിദ്യാര്‍ത്ഥിസംഗമവും നടത്തി. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കോ.ര. ജയകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജി.വി. പണിക്കര്‍ ഇന്ദീവരം അദ്ധ്യക്ഷനായി. ആര്. രാജിത്ത് പ്രസംഗിച്ചു.
അമ്പലപ്പുഴയില്‍ അഖണ്ഡ ഭാരത സ്മൃതി ദിനാചരണം എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: