Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

പ്രകാശം പരത്തുന്ന പെണ്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 06:06 pm IST
inSpecial Article

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത

2007ലാണ് ഗോത്രാചാര പ്രകാരമുള്ള വിവാഹത്തെ തുടര്‍ന്ന് ലക്ഷ്മി വഞ്ഞോടെത്തിയത്. പച്ചക്കറി കൃഷി വശമില്ലാതിരുന്ന ഒരു ജനതയെ കൃഷിയില്‍ സ്വയം പര്യാപ്തമാക്കാന്‍ ലക്ഷ്മിക്കായി. സ്വന്തമായുള്ള 76 സെന്റ് സ്ഥലത്തിന് അഞ്ച് അവകാശികളുണ്ട്. വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ഭര്‍ത്താവ് രാജന്‍, നാലാം ക്ലാസ്സുകാരി മിഥുന, മൂന്നാം ക്ലാസ്സുകാരി മിഥുല എന്നിവരോടൊപ്പം വഞ്ഞോട് വളവില്‍ ആലക്കല്‍ കുറിച്ച്യ തറവാട്ടിലാണ് താമസം. രോഗം ഇടയ്‌ക്കിടെ ഭര്‍ത്താവിനെ അലട്ടുന്നതിനാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ലക്ഷ്മിയിലായി. ഭര്‍ത്താവിന്റെ രോഗിയായ വല്ല്യമ്മയെയും കുടുംബത്തിലെ മറ്റൊരമ്മയെയും സംരക്ഷിക്കേണ്ടതും ലക്ഷ്മി കടമയായി കരുതി.

              യുവകര്‍ഷക പുരസ്‌കാരവുമായി സീതാലക്ഷ്മി

അവരും ലക്ഷ്മിയുടെ വീട്ടില്‍ കഴിയുന്നു. നാലര ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയും പന്ത്രണ്ടര ഏക്കര്‍ സ്ഥലത്ത് സംഘകൃഷിയും സീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ ചെയ്തുവരുന്നു. സഹായത്തിന് ബിന്ദു, തേയി, ഗ്രേസി, രാധ തുടങ്ങിയവരുമുണ്ട്. സംസ്ഥാനത്തെ മികച്ച സ്വയംസഹായ സംഘങ്ങളായ ഹരിത, കീര്‍ത്തി, മുദ്ര തുടങ്ങിയവ വഴിയാണ് കൃഷിയിലേക്ക് ഇറങ്ങിയത്. നെല്ല്, വാഴ, ഇഞ്ചി, ചേന, ചേമ്പ്, കപ്പ, പയര്‍, വെള്ളരി, മത്തന്‍, ഇളവന്‍, മുളക്, കാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി, തക്കാളി, സവോള, ഉരുളക്കിഴങ്ങ്, പടവലം, പാവക്ക തുടങ്ങി എല്ലാവിധ പച്ചക്കറികളും ഇവിടെ സമൃദ്ധമായി വളരുന്നു.

തെങ്ങുകയറ്റത്തിനിടെ

പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന വഞ്ഞോട് പച്ചക്കറികൃഷികള്‍ക്ക് അന്യമായിരുന്നു. ഇവിടെ എല്ലാവിധ പച്ചക്കറികളും സമൃദ്ധമായി വളരുമെന്ന് സീതാലക്ഷ്മി നാട്ടുകാരെ പഠിപ്പിച്ചു. ഇന്ന് നിത്യവും പച്ചക്കറി ഇവിടെനിന്ന് കയറ്റി അയക്കുന്നു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ നാല് ക്വിന്റലും മറ്റ് ദിവസങ്ങളില്‍ രണ്ട് ക്വിന്റല്‍ വീതവും പച്ചക്കറി കൊണ്ടുപോകുന്നു. ഓണച്ചന്ത, വിഷുച്ചന്ത തുടങ്ങയവയിലും ഇവരുടെ സംഘങ്ങള്‍ സജീവം. പച്ചക്കറി, നെല്ല് എന്നിവ പൂര്‍ണ്ണമായും ജൈവകൃഷിയാണ്. ഇക്കൊല്ലം രണ്ടായിരം നേന്ത്രവാഴകള്‍ ഇവര്‍ക്ക് സ്വന്തമായുണ്ട്. നെല്‍വയല്‍ ഏക്കര്‍ 20,000 രൂപ നിരക്കില്‍ പാട്ടത്തിനെടുത്താണ് കൃഷി.

പുലര്‍ച്ചെ മൂന്ന് മണിക്ക് ലക്ഷ്മി ഉണരും. പശുക്കറവ കഴിഞ്ഞാല്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമുള്ള ഭക്ഷണം. പിന്നെ വല്ല്യമ്മയ്‌ക്കും മറ്റ് അമ്മമാര്‍ക്കുമുള്ള പ്രത്യേക ഭക്ഷണം. എട്ട് മണിക്ക് കുട്ടികളെ ഒരുക്കും. പിന്നെ 11 മണിവരെ സ്വന്തം പച്ചക്കറി കൃഷി. 11 മുതല്‍ നാല് മണി വരെ സംഘകൃഷിയുടെ മേല്‍നോട്ടം. നാല് മണിക്ക് പശുക്കറവ.

കോഴി, ആട്, മുയല്‍, എന്നിങ്ങനെ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടായിരുന്നു. ഇവയുടെ പരിപാലനം മഴക്കാലത്ത് ബുദ്ധിമുട്ടായതോടെ ഒരു പശു മാത്രമായി ചുരുങ്ങി. കൃഷി മാത്രമല്ല, തെങ്ങ് കയറ്റം, പവര്‍ ടില്ലര്‍ ഉപയോഗിച്ച് നിലമുഴുകല്‍, മെതിയന്ത്രം പ്രവര്‍ത്തിപ്പിക്കല്‍, കാടുവെട്ട് ഇവയെല്ലാം ലക്ഷ്മിക്ക് വഴങ്ങും. ഇതിനിടെ ഓട്ടോ ഓടിക്കാനും പഠിച്ചു.

                           ആര്‍ദ്രമീ മാനസം

                കുടുംബാംഗങ്ങളോടൊപ്പം

വിവാഹത്തിനുശേഷം മകള്‍ക്ക് അസുഖം ബാധിച്ചതോടെ ലക്ഷ്മി സങ്കടത്തിലായി. ഇടയ്‌ക്കിടെ ഫിക്‌സ് വരുന്ന കുട്ടിയെ എടുത്ത് ആശുപത്രിയിലേക്കുള്ള പാച്ചില്‍. പല സന്ദര്‍ഭങ്ങളിലും ഒരു ടാക്‌സി വാഹനത്തിനായി കാലുപിടിക്കേണ്ടിവന്നിട്ടുണ്ട്. സ്വന്തമായി ഒരു വാഹനം വാങ്ങണമെന്ന നിശ്ചയദാര്‍ഢ്യം ലക്ഷ്മിയെ ഓട്ടോ ഡ്രൈവിംഗ് പഠിപ്പിച്ചു. ആയിടയ്‌ക്കാണ് മുന്‍സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതി നടപ്പാക്കിയത്.

നാട്ടുകാരും വീട്ടുകാരും നിരുത്സാഹപ്പെടുത്തിയെങ്കിലും ലക്ഷ്മി അപേക്ഷ അയച്ചു. ലൈസന്‍സ് ഉള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാഹനം അനുവദിച്ചത്. അതില്‍ ലക്ഷ്മിയും ഉള്‍പ്പെട്ടു. ഒരുദിവസം ഭര്‍ത്താവിന്റെ ബന്ധുവീട്ടിലേക്ക് കുട്ടികളുമായി പോകുമ്പോള്‍ പ്രായമുള്ള ഒരു വനവാസി സ്ത്രീ കൈകാണിച്ചു. ലക്ഷ്മി വാഹനം നിര്‍ത്തി അവരെ വാഹനത്തില്‍ പിടിച്ചുകയറ്റിയിരുത്തി, ഇറങ്ങിയപ്പോള്‍ 50 രൂപ നല്‍കി. ലക്ഷ്മി അത് തിരികെ നല്‍കി. മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. ആ വല്ല്യമ്മ തലയില്‍ കൈവെച്ചുപറഞ്ഞു ‘മോളെ നിന്നെ ഈശ്വരന്‍ കാക്കും. മൂന്ന് മണിക്കൂറായി ഞാന്‍ പല വണ്ടിക്കും കൈ കാണിക്കുന്നു, ആരും നിര്‍ത്തിയില്ല, ഞാന്‍ പണം കൊടുക്കില്ലെന്ന് കരുതിയാവും’. അന്നേരം ലക്ഷ്മിയുടെ കണ്ണുകളും ഈറനണിഞ്ഞു. ആര്‍ദ്രമാണ് ലക്ഷ്മിയുടെ മനസ്സ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കി, തന്നാലാവുന്ന സഹായം നല്‍കാന്‍ ലക്ഷ്മി സദാ സന്നദ്ധയാണ്.

പച്ചക്കറി വില്‍ക്കുന്നതിന് സ്വന്തമായി ഒരു ഗുഡ്‌സ് ഓട്ടോ വേണം. പാതിവഴിയിലായ വീട് പുതുക്കിപ്പണിയണം, കൃഷി കൂടുതല്‍ വ്യാപിപ്പിക്കണം, ഇത്രയൊക്കെയേയുള്ളൂ സദാ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്ന ലക്ഷ്മിയുടെ മോഹങ്ങള്‍.

ചെറുപ്പത്തില്‍ത്തന്നെ പച്ചക്കറി കൃഷി

                     സീതാലക്ഷ്മി കൃഷിയിടത്തില്‍

കമ്പളക്കാട് ചെറുവടിക്കുന്നില്‍ കേളുവിന്റെയും അമ്മിണിയുടെയും ഏഴ് മക്കളില്‍ അഞ്ചാമത്തെയാളാണ് ലക്ഷ്മി. ഒന്നര ഏക്കര്‍ സ്ഥലമാണ് കുടുംബസ്വത്ത്. അമ്മയുടെയും അച്ഛന്റെയും ദീനം, സ്വന്തം കാലില്‍ നില്‍ക്കാന്‍ ലക്ഷ്മിയെ പ്രാപ്തയാക്കി.

ചെറുപ്പത്തില്‍തന്നെ പച്ചക്കറി കൃഷി പഠിച്ചു. ഏഴാം ക്ലാസ്സ് മുതല്‍ പച്ചക്കറി വില്‍പ്പന തുടങ്ങി. അഞ്ച് ഏക്കറോളം ഭൂമിയില്‍ വാഴ, നെല്ല് എന്നിവയെല്ലാം ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍തന്നെ കൃഷി ചെയ്തിരുന്നു. പഠനചിലവുകളെല്ലാം സ്വയം വഹിച്ചു. ഒപ്പം അച്ഛനെയും അമ്മയെയും ചികിത്സിക്കാനുള്ള ചെലവും ചെറുപ്പത്തില്‍ത്തന്നെ ലക്ഷ്മി കണ്ടെത്തി. കിഡ്‌നി രോഗം ബാധിച്ച പിതാവിന് ശ്രീചിത്രയിലെ ചികിത്സക്ക് രണ്ട് ലക്ഷം രൂപയും അമ്മയുടെ ഓപ്പറേഷനുവേണ്ട 20,000 രൂപയും ആ ചെറുപ്രായത്തില്‍ ലക്ഷ്മിക്ക് സമാഹരിക്കാനായി. രണ്ട് ലക്ഷം രൂപ ചെലവില്‍ തറവാട് വീട് നിര്‍മ്മിക്കാനും ഇവര്‍ക്കായി.

സഹോദരങ്ങളായ ശിവരാമന്‍, ശാരദ, ബാബു, കമല, രാമകൃഷ്ണന്‍, ബിന്ദു എന്നിവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും ലക്ഷ്മിക്കൊപ്പമുണ്ട്. ഇത് കൃഷിയില്‍ സ്വന്തമായൊരിടം കണ്ടെത്താന്‍ ലക്ഷ്മിയെ സഹായിച്ചു. ലക്ഷ്മിയിലെ കായിക മികവ് കണ്ടെത്തിയ വനവാസി വികാസകേന്ദ്രത്തിലെ നാരായണന്‍ജിയെ ലക്ഷ്മി ഇന്നും ഓര്‍ക്കുന്നു. സംസ്ഥാന വോളിബോള്‍ താരം, 1998 ലെ ജില്ലാ ഷോട്ട്പുട്ട്, ജാവലിന്‍, ഡിസ്‌ക്കസ് ത്രോ വിജയി, വനവാസി ദേശീയ ആര്‍ച്ചറി, കബഡി, ഷോട്ട്, ഡിസ്‌ക്കസ് ത്രോ എന്നിവയിലെല്ലാം ലക്ഷ്മി കരുത്ത് കാട്ടി. പത്താം ക്ലാസ് പഠനത്തിനുശേഷം മുണ്ടേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. പിന്നെ കാര്‍ഷികരംഗത്തേക്ക്.

വനവാസി കര്‍ഷക, ജെഎല്‍ജി, ബ്ലോക്ക്, പഞ്ചായത്ത്തല, ജില്ലാതല, സംസ്ഥാന തല വ്യക്തിഗത അവാര്‍ഡുകളും കഴിഞ്ഞ നാല് കൊല്ലമായി ലക്ഷ്മിക്ക് സ്വന്തം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.