Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയ്‌ക്ക് അറുപതിന്റെ ചെറുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 03:26 pm IST
inAlappuzha

ആലപ്പുഴ: ചിങ്ങം ഒന്നിന് ആലപ്പുഴ ജില്ലയ്‌ക്ക് അറുപത് വയസ്സാകും. ആലപ്പുഴക്കാരുടെ ആഭിമാനമായ കെ.ആര്‍. ഗൗരിയമ്മയാണ് ജില്ലയുടെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടത്. വീരയ്യ റെഡ്യാര്‍ അത് ഏറ്റുവാങ്ങി. വീരയ്യ റെഡ്യാര്‍ പ്രസിഡന്റും ടി.വി.തോമസ് സെക്രട്ടറിയുമായ സമരസമിതിയാണ് ആലപ്പുഴ ജില്ലാ രൂപീകരണത്തിനായി സമരം ചെയ്തത്.

ആലപ്പുഴ ജില്ലാ രൂപീകരണം ആവശ്യപ്പെട്ടു ടി.വി.തോമസ് നിരാഹാരം കിടന്നെങ്കിലും ജില്ല രൂപീകരിക്കുമെന്ന് ഉറപ്പു നല്‍കി തിരു–കൊച്ചി സര്‍ക്കാര്‍ നിരാഹാരം പിന്‍വലിപ്പിക്കുകയായിരുന്നു. പിന്നീടു ഇഎംഎസ് നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ നിലവില്‍ വന്നശേഷമാണു ജില്ലാ രൂപീകരണ പ്രഖ്യാപനമുണ്ടായത്. ജില്ലാ രൂപീകരണത്തിനു മുന്‍പ് ആലപ്പുഴ നഗരം മുതല്‍ തെക്കോട്ട് കൊല്ലം ജില്ലയുടെയും ചേര്‍ത്തല താലൂക്ക് കോട്ടയം ജില്ലയുടെയും ഭാഗമായിരുന്നു.

അറുപതു വര്‍ഷം മുന്‍പ്, മേയ് മാസത്തിലാണു ജില്ലാ രൂപീകരണം ഉത്തരവിട്ടുകൊണ്ടുള്ള രേഖയില്‍ കെ.ആര്‍.ഗൗരിയമ്മയുടെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ടത്. ആലപ്പുഴ ജില്ലാ ഉദ്ധാരണ സമിതി ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍നായരും കണ്‍വീനര്‍ എസ്. വീരയ്യ റെഡ്യാര്‍, ജോയിന്റ് കണ്‍വീനര്‍ കെ. വേലപ്പന്‍പിള്ളയും ഉള്‍പ്പെടുന്ന സംഘം റവന്യു മന്ത്രിയായ ഗൗരിയമ്മയെ സെക്രട്ടേറിയറ്റില്‍ ചെന്നു കണ്ടു നിവേദനം നല്‍കി.

വൈകിട്ടു വരാന്‍ മന്ത്രിയുടെ നിര്‍ദേശം. വൈകുന്നേരം രൂപീകരണത്തിനുള്ള ഒപ്പിട്ട ഉത്തരവ് തയാറായിരുന്നു. ചിങ്ങം ഒന്നിന് (1957 ആഗസ്റ്റ് 17, ശനി) ജില്ലാ രൂപീകരണം അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അക്കൊല്ലത്തെ നെഹ്‌റു ട്രോഫി ജലോത്സവം കഴിഞ്ഞുള്ള അടുത്ത ശനിയായിരുന്നു ജില്ലാ രൂപീകരണം. യോഗത്തില്‍ ജില്ലാ രൂപീകരണ സമിതി ചെയര്‍മാന്‍ ഡോ. കെ.പി.പണിക്കര്‍ അധ്യക്ഷത വഹിച്ചു.

എ.ആര്‍. സുലൈമാന്‍ സേട്ടായിരുന്നു സ്വാഗത പ്രസംഗം. മന്ത്രിമാര്‍ക്കൊപ്പം ചീഫ് സെക്രട്ടറി എന്‍.ഇ.എസ്. രാഘവാചാരിയും പങ്കെടുത്തു. അതിന്റെ ഓര്‍മപ്പെടുത്തലായി ജില്ലാ കോടതി അങ്കണത്തില്‍ ഇഎംഎസ് തെങ്ങും നട്ടു. ഇന്നും ആ തെങ്ങ് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

കോട്ടയത്തു നിന്നു കുട്ടനാടും കൊല്ലത്തിന്റെ ഭാഗങ്ങളും ചേര്‍ത്താണ് ആലപ്പുഴ ജില്ല പിറന്നത്. ഏഴു താലൂക്കുകളും 14 നിയോജക മണ്ഡലങ്ങളും ജില്ലയ്‌ക്കു സ്വന്തമായി. പിന്നീടു പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോള്‍ തിരുവല്ല താലൂക്കും കല്ലൂപ്പാറ, ആറന്മുള, പന്തളം, തിരുവല്ല എന്നീ നിയോജക മണ്ഡലങ്ങളും നഷ്ടപ്പെട്ടു. പിന്നീടു മാരാരിക്കുളം മണ്ഡലം ഇല്ലാതായതോടെ ഇന്ന് ഒന്‍പതു മണ്ഡലങ്ങളാണു ജില്ലയിലുള്ളത്.

ജില്ലയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നതിന് പ്രത്യേക പരിപാടികള്‍ ഒന്നും ആവിഷ്‌ക്കരിക്കാന്‍ ജില്ലാ ഭരണകൂടത്തിനോ, ജില്ലയില്‍ നിന്നിള്ള മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കോ കഴിഞ്ഞില്ലായെന്നത് ദുഃഖകരമായി അവശേഷിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Kerala

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.