കാസര്‍കോട്: ബിഎംഎസ് പ്രവര്‍ത്തകനായ ജ്യോതിഷിന് നേരെ വീണ്ടും വധശ്രമം. കാസര്‍കോട് അണങ്കൂര്‍ ജെ.പി.കോളനിയിലെ ജ്യോതിഷി(30) നെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.45 മണിയോടെ കോട്ടക്കണ്ണി റോഡില്‍ വെച്ച് അക്രമിച്ചത്. ജ്യോതിഷ് സഞ്ചരിച്ച ബൈക്കില്‍ ആള്‍ട്ടോ കാറിടിച്ച് വീഴ്‌ത്തി അപായപ്പെടുത്താനാണ് ശ്രമം നടന്നത്.
ബൈക്ക് ഉപേക്ഷിച്ച് ജ്യോതിഷ് ഓടി രക്ഷപ്പെടുകയായിരുന്നു. അമിത വേഗതയില്‍ വന്ന കാര്‍ ജ്യോതിഷിന്റെ ബൈക്കില്‍ ഇടിച്ച ശേഷം റിവേഴ്‌സെടുത്ത് വന്ന ഭാഗത്തേക്ക് തന്നെ ഓടിച്ച് പോയതായി നാട്ടുകാര്‍ പറഞ്ഞു. ജ്യോതിഷിനെ അപായപ്പെടുത്താന്‍ വന്ന കാറിലുണ്ടായിരുന്നവര്‍ തിരിച്ച് പോകുന്നതിനിടയില്‍ അതുവഴി വന്ന മറ്റൊരാള്‍ക്ക് നേരെ വടിവാള്‍ വീശുകയും ചെയ്തിരുന്നു.
ജ്യോതിഷിനു നേരെ ഇതിനു മുമ്പും മൂന്ന് തവണ വധശ്രമം നടന്നിരുന്നു. അന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. കൈയ്‌ക്ക് പരിക്കേറ്റ ജ്യോതിഷ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ജ്യോതിഷിന് നേരെ നടന്ന വധശ്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി.
















