ചേര്‍ത്തല: വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കുരിശിങ്കല്‍ രാജേഷി(44)നെയാണ് ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ക്ഷണിക്കാനെത്തിയ രാജേഷ് അപമാനിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി കടക്കരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയാണ് പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് എസ്‌ഐ എസ്. നിസാമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഷാപ്പ് കോണ്‍ട്രാക്ടറായ ഇയാള്‍ വിദേശമദ്യം വീട്ടില്‍ സൂക്ഷിച്ചതിന് നേരത്തെ പിടിയിലായിട്ടുള്ളതായാണ് സൂചന. ഗുണ്ടാ ലഹരി മാഫിയായുമായി ബന്ധം പുലര്‍ത്തുന്ന ഇയാളാണ് പ്രദേശത്തെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.
മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നിരന്തരം ഇയാള്‍ കരുതിക്കൂട്ടി ശ്രമങ്ങള്‍ നടത്തിയിരുന്നതായും ആരോപണമുണ്ട്.
















