തിരുവനന്തപുരം: സബ്മിഷനിലൂടെ എല്ലാം നടപ്പാകുമെന്ന് കരുതേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍. എല്‍ദോ എബ്രഹാമിന് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
അങ്കമാലി-ശബരി റെയില്‍പ്പാത നിര്‍മാണനടപടികള്‍ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു എല്‍ദോ എബ്രഹാമിന്റെ സബ്മിഷന്‍. അങ്കമാലി മുതല്‍ കാലടി വരെയുളള പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും ഉദ്ഘാടനം ഈ സാമ്പത്തികവര്‍ഷം തന്നെ നടക്കുമെന്നും മന്ത്രി മറുപടി നല്‍കി.
പദ്ധതി പ്രധാനമന്ത്രിയുടെ പ്രഗതി സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലടി സ്റ്റേഷന്റെ പണിയും പെരിയാര്‍ നദിക്കു കുറുകെയുള്ള പാലം പണിയും പുരോഗമിക്കുകയാണ്. 24.40 ഹെക്ടര്‍ സ്ഥലം പാതയ്‌ക്കായി കൈമാറി. കോട്ടയം ജില്ലയിലെ പതിമൂന്നോളം വില്ലേജുകളിലൂടെയാണ് ശബരിപ്പാത കടന്നുപോകുന്നത്. ഇതില്‍ മൂന്നു വില്ലേജുകളുടെ അലൈന്‍മെന്റ് സ്‌കെച്ചുകള്‍ മാത്രമെ റെയില്‍വേ സമര്‍പ്പിച്ചിട്ടുള്ളൂ.
ഇതുപ്രകാരമുള്ള സ്ഥലമെടുപ്പ് തുടരുന്നു. ഇതിനായി റെയില്‍വേ ആവശ്യപ്പെട്ടാല്‍ പോലീസ് സംരക്ഷണം നല്‍കും. ശബരിപ്പാതയുടെ പ്രാരംഭചെലവുകള്‍ക്കായി രണ്ടുകോടി രൂപ പൊന്നുംവില ഓഫീസര്‍ക്ക് അനുവദിച്ചെങ്കിലും ചെലവഴിച്ചിട്ടില്ല.
















