ചേര്‍ത്തല: അശ്ലീല പ്രദര്‍ശനം നടത്തിയെന്ന് കാട്ടി സിപിഎം എല്‍സി സെക്രട്ടറിക്കെതിരെ ബ്രാഞ്ച് സെക്രട്ടറിയുടെ സഹോദരി പോലീസില്‍ പരാതി നല്കി. കുറുപ്പംകുളങ്ങര സ്വദേശിനിയാണ് സംബന്ധിച്ച് അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനിലും ഡിവൈഎസ്പി ക്കും പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരാതിക്കാരിയുമായി നേരത്തെ ഉണ്ടായ തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാത്തത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്നും നേതാവിനെ സംരക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ്് പരാതിയെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: