മീനങ്ങാടി: ഹിന്ദുഐക്യവേദി സംസ്ഥാന പഠനശിബിരം ആഗസ്റ്റ് ഒന്‍പത് മുതല്‍ 12 വരെ മീനങ്ങാടിയില്‍ നടക്കും. കേരളത്തിലെ ഹിന്ദു ഐക്യവേദിയുടെ സ്ഥാനീയ സമിതി മുതല്‍ ജില്ലാ സമിതി വരെയുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ശിബിരം മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ ആഗസ്റ്റ് 10ന് രാവിലെ ഒന്‍പത് മണിക്ക് ഉദ്ഘാടനം നടക്കും. 12ന് നാല് മണിക്ക് ശിബിരം അവസാനിക്കും. 13ന് സമ്പൂര്‍ണ്ണ സമിതിയും ചേരും.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.വിജയന്‍ സംഘാടക സമിതി ഉദ്ഘാടനം ചെയ്തു.
















