മാന്നാര്‍: 15ാമത് അഖിലകേരള രാമായണമേള മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രത്തില്‍ ആരംഭിച്ചു. തൃക്കുരട്ടി മഹാദേവസേവാ സമിതി നടത്തുന്ന രാമായണമേള അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി മേള ഉദ്ഘാടനം ചെയ്തു.
ആദ്ധ്യാത്മിക ആചാര്യന്‍ പള്ളിക്കല്‍ സുനില്‍ അധ്യക്ഷനായി.ചികിത്സാധനസഹായ വിതരണം തൃക്കുരട്ടി മഹാദേവ സേവാസമിതി രക്ഷാധികാരി പി.സി.വിഷ്ണുനാഥ് നിര്‍വഹിച്ചു. ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരം നിര്‍മിച്ച ശില്പികളായ പരുമല അനന്തന്‍ ആചാരി, തൃപ്പല്ലൂര്‍ സദാശിവനാചാരി, അനു അനന്തന്‍ ആചാരി എന്നിവരെ തമ്പുരാട്ടി ചടങ്ങില്‍ ആദരിച്ചു.അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ ഉന്നതറാങ്ക് കരസ്ഥമാക്കിയ ആര്‍ച്ച എ.പിള്ള, ഉണ്ണിയാര്‍ച്ച രാജീവ് എന്നിവരെ അനുമോദിച്ചു.
തുടര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി ശനിയാഴ്ച എല്‍.പി. മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് രാമായണത്തെ ആസ്പദമാക്കി വിവിധ മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍ നടക്കും. വൈകീട്ട് ഏഴിന് പ്രൊഫ.തുറവൂര്‍ വിശ്വംഭന്റെ പ്രഭാഷണം നടക്കും.ഞായറാഴ്ച വൈകീട്ട് 4.30ന് സമാപന സമ്മേളനം ഉദ്ഘാടനവും ട്രോഫി വിതരണവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
















