ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യോത്സവം 13 മുതല്‍ 15 വരെ ആലപ്പുഴ നഗര ചത്വരത്തില്‍ നടക്കും. 13ന് രാവിലെ 10ന് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അദ്ധ്യക്ഷയാകും. മന്ത്രി പി. തിലോത്തമന്‍, എംഎല്‍എമാര്‍, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 15ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മത്സ്യ അദാലത്ത്, മത്സ്യകര്‍ഷക സെമിനാര്‍, തീരമൈത്രീ സംഗമം, അക്വാ ഷോ, ഫുഡ് ഫെസ്റ്റ്, വിവിധ സ്റ്റാളുകള്‍, ആനുകൂല്യവിതരണം എന്നിവ ഇതോടനുബന്ധിച്ച് നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി.പി. ചിത്തരഞ്ചന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി. അനുരുദ്ധന്‍, കെ.ടി. മാത്യു, ടോജോ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.
















