ചേര്‍ത്തല: മരം വെട്ടിമാറ്റാന്‍ പണമില്ല. സര്‍ക്കാര്‍ സ്‌കൂളിലെ കെട്ടിട നിര്‍മാണം പാതിവഴിയില്‍ മുടങ്ങി. തുക ലാപ്‌സായേക്കുമെന്ന് സൂചന.
ശ്രീ നാരായണ മെമ്മോറിയല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണിയാണ് മരം മുറിച്ച് മാറ്റാത്തതിനാല്‍ അനന്തമായി നീളുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. 95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കരാര്‍ നല്‍കുകയും കോണ്‍ക്രീറ്റ് പില്ലറുകളുടെ പണി ആരംഭിക്കുകയും ചെയ്‌തെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. കെട്ടിടത്തോട് ചേര്‍ന്ന് സ്‌കൂള്‍ വളപ്പിലുള്ള കൂറ്റന്‍പാഴ്മരം വെട്ടിനീക്കാത്തത് തടസമായത്. വനംവകുപ്പിന്റെ അനുമതിയോടെ മരം വെട്ടാന്‍ നീക്കം നടത്തിയെങ്കിലും സാദ്ധ്യമായില്ല.
സ്‌കൂള്‍ അധികാരികള്‍ മുന്‍കൈയെടുത്ത് മരം മുറിച്ച് മാറ്റാന്‍ നഗരസഭ അനുമതി നല്‍കിയെങ്കിലും ഭാരിച്ച തുക തൊഴിലാളികള്‍ ആവശ്യപ്പെട്ടതോടെ ഈനീക്കവും പാളുകയായിരുന്നു.
















