കോട്ടയം: പീഡിപ്പിക്കപ്പെട്ട വിവരം പോലീസില്‍ പരാതിപ്പെട്ട നടിയെ അപമാനിച്ച പി.സി.ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്ന് യൂത്ത്ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ശാരീരികമായും മാനസികമായും പീഡനം ഏറ്റുവാങ്ങേണ്ടിവന്ന നിരവധി ആളുകള്‍ ജീവിതം അവസാനിപ്പിച്ചപ്പോള്‍ ഇത്തരം അനുഭവം ഉണ്ടാകുന്നവര്‍ പ്രതികരിക്കണമെന്നും ആവര്‍ക്കപ്പെടാതിരിക്കാന്‍ പോലീസില്‍ പരാതി നല്‍കി കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പകച്ച് നില്‍ക്കാതെ നാളെകളില്‍ ആര്‍ക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടായാല്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തന്റേടം കാമിച്ച സ്ത്രീയെ അഭിനന്ദിക്കുന്നതിന് പകരം അപമാനിക്കുകയാണ് ജോര്‍ജ്ജ് ചെയ്തത്.
പീഡനവിഷയത്തില്‍ സ്ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















