Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയിലെ വനവിജ്ഞാനകേന്ദ്രം പ്രവര്‍ത്തന രഹിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 08:40 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലയിലെ ഏക വനവിജ്ഞാന വ്യാപന കേന്ദ്രം നാലു വര്‍ഷമായി പ്രവര്‍ത്തന രഹിതം. കോന്നി എലിയറയ്‌ക്കല്‍ ജങ്ഷന് സമീപം ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ആസ്ഥാന വളപ്പിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

സാമൂഹിക വനവല്‍ക്കരണത്തെ കുറിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനാണ് ഇത് ആരംഭിച്ചത്. 1992 ലാണ് വനം വകുപ്പ് ഇവിടുത്തെ എസിഎഫ് കാര്യാലയത്തിനു സമീപം ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രിക്ക് ഏറെ സഹായകരമാകുന്ന വനവിജ്ഞാന കേന്ദ്രം ആരംഭിച്ചത്. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ലക്ഷ്യങ്ങളായ നാട്ടിന്‍ പുറങ്ങളില്‍ മരം വച്ചു പിടിപ്പിക്കുക, വനത്തേയും വന്യ ജീവികളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പൊതു സമൂഹത്തിനും അവബോധം നല്‍കുക എന്നീ പ്രവര്‍ത്തനങ്ങളാണ് നിലച്ചിരിക്കുന്നത്. ഫണ്ടില്ല എന്ന കാരണത്താലാണ് അധികൃതര്‍ കേന്ദ്രത്തെ അവഗണിക്കുന്നത്.

വന സംരക്ഷണത്തെ കുറിച്ച് അവബോധം നല്‍കാന്‍ സ്‌കൂള്‍ കോളജുകളില്‍ ഇതു സംബന്ധിച്ചുള്ള സെമിനാറുകള്‍, ക്ലാസുകള്‍, ക്വിസ് മല്‍സരങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ നടത്തേണ്ടതുണ്ടെങ്കിലും വര്‍ഷങ്ങളായി ഇതൊന്നും നടക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലെ ഉപയോഗ ശൂന്യമായ കുളങ്ങളുടെ പുനരുദ്ധാരണം, തോടുകളുടെയും, നീര്‍ച്ചാലുകളുടെയും സംരക്ഷണം എന്നിവയും ലക്ഷ്യത്തില്‍പ്പെടുന്നു.

വനം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുള്ള കാവ് സംരക്ഷണം. പട്ടയ ഭൂമിയിലടക്കം നാട്ടിന്‍ പുറങ്ങളിലും വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുക, ഔഷധസസ്യങ്ങളെ കുറിച്ചുള്ള നാട്ടറിവും, കാട്ടറിവും നല്‍കുക, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അറിവ് നല്‍കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈകേന്ദ്രത്തിലൂടെ നടത്തേണ്ടത്. വിദ്യാര്‍ഥികള്‍ വഴി വീടുകളില്‍ എത്തിക്കുന്ന വൃക്ഷത്തൈകളുടെ സംരക്ഷണം അവര്‍ തന്നെ ഏറ്റെടുക്കുന്നത് ഏറെ ഗുണകരമായിരുന്നു.

പിഎസ്‌സി, ഐഎഫ്എസ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമായ റഫറന്‍സ് പുസ്തകങ്ങള്‍ സൂക്ഷിക്കേണ്ട ഇവിടുത്തെ ലൈബ്രറിയില്‍ അവ ഒന്നും തന്നെ ഇല്ല. ദേശീയ, അന്തര്‍ദേശീയ ഡോക്യുമെന്ററി പ്രദര്‍ശനം നടത്താന്‍ തുടക്കത്തില്‍ അനുവദിച്ച ഫിലിം പ്രൊജക്ടര്‍, മൈക്കുകള്‍ തുടങ്ങിയവ ഉപയോഗ ശൂന്യമായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന ഫെസ്റ്റുകളില്‍ പ്രത്യേകം സ്റ്റാള്‍ തയാറാക്കി വന്യജീവി ചിത്രങ്ങളുടെയും, സ്റ്റഫ് രൂപങ്ങളുടെയും പ്രദര്‍ശനങ്ങള്‍ നടത്തുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു.

വിജ്ഞാന കേന്ദ്രത്തിലെ ഇലക്ട്രിക് സംവിധാനങ്ങള്‍ താറുമാറായി കിടക്കുകയാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും നടത്താനുണ്ട്. വനപാലനത്തിനും പ്രകൃതിസംരക്ഷണത്തിനും മുതല്‍ കൂട്ടാകേണ്ട വനവിജ്ഞാന കേന്ദ്രം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രകൃതി സ്‌നേഹികളുടെയും, വിദ്യാര്‍ഥികളുടെയും ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.